18 May, 2016 11:30:48 AM


തൃക്കരിപ്പൂരില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം



കാസര്‍കോഡ്‌ :  തൃക്കരിപ്പൂരില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല്‌ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്‌ ആക്രമിച്ചു. ഒരു ഓട്ടോറിക്ഷയും കത്തിച്ചിട്ടുണ്ട്‌. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സി.പി.എം നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രവും വെയിറ്റിംഗ്‌ ഷെഡും നശിപ്പിക്കപ്പെട്ട നിലയിലാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സംഘര്‍ഷാവസ്‌ഥയെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി എത്തിയ എട്ട്‌ കമ്പനി പോലീസില്‍ രണ്ട്‌ കമ്പനി പോലീസിനെ തൃക്കരിപ്പൂര്‍ ഭാഗത്തേക്ക്‌ നിയോഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K