02 November, 2020 09:04:30 PM


ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി


Bineesh Kodiyeri, Custody


ബെംഗളുരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. ബിനീഷിന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും 10 ദിവസം കൂടി കസ്റ്റിഡയില്‍ വേണമെന്നുമായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.


ബംഗളുരു സിറ്റി സെഷന്‍സ് കോടതിയാണ് ബിനീഷിനെ വീണ്ടും കസ്റ്റഡിയിലയച്ചത്. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞതിനാല്‍ രണ്ടു ദിവസം ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ പരിശോധനാ റിപ്പോര്‍ട്ടുകളും ഇഡി കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K