27 October, 2020 08:37:03 PM


കല്‍ക്കരിപ്പാടം അഴിമതി: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്കെതിരായ ശിക്ഷാവിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി


Dilip Ray

ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയെ ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യനന്ദ ഗൗതം, കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ് ഡയറക്ടര്‍ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.ജാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ 105.153 ഹെക്ടര്‍ കല്‍ക്കരിപ്പാടം ക്രമവിരുദ്ധമായി കാസ്‌ട്രോണ്‍ ടെക്‌നോളജീസിന് അനുവദിച്ചതിലെ അഴിമതിയിലാണ് മന്ത്രിയെ ശിക്ഷിച്ചത്. ഒക്‌ടോബര്‍ ആറിന് പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കോടതി കണ്ടെത്തിയിരുന്നു.


1999-ല്‍ എ.ബി വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയില്‍ റായിയെ തിങ്കളാഴ്ചയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. തൊട്ടുപിന്നാലെ വിചാരണക്കോടതി തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 409 (വിശ്വാസ വഞ്ചന), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തായി കോടതി കണ്ടെത്തിയിരുന്നു. 51 സാക്ഷികളെ വിസ്തരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K