23 October, 2020 03:17:30 PM


കെ.എം ഷാജിയുടെ വീടിന്‍റെ അനധികൃമായി നിര്‍മിച്ച ഭാഗം പൊളിക്കാന്‍ നോട്ടീസ്



കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീടിന്‍റെ അനധികൃമായി നിര്‍മിച്ച ഭാഗം പൊളിക്കാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയത്. ഇ.ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ വീടും സ്ഥലവും അളന്നിരുന്നു. കൈക്കൂലി കേസിലെ അന്വേഷണത്തിന്‍റെ ചുവട് പിടിച്ച് കെ.എം ഷാജി എം.എൽ.എയുടെ സ്വത്ത് വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധിച്ചിരുന്നു.


അഴിമതി ആരോപണം ഉയരുന്നതിന് മുമ്പ് വാങ്ങിയ ആസ്തികളുടെ രേഖകളടക്കം ഹാജരാക്കണമെന്നാണ് കെ.എം ഷാജിയോട് നിർദ്ദേശിച്ചിരുന്നത്. അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് കെ.എം ഷാജി കോഴിക്കോട് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു. കെ.എം ഷാജി എം.എൽ.എയുടെ ബാങ്ക് ഇടപാടുകൾ ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K