21 October, 2020 07:16:34 AM


ഭക്തിയുടെ മുന്നില്‍ പ്രായവും തോല്‍ക്കും; 68 കാരി സൈക്കിള്‍ ചവിട്ടിയത് 2200 കി.മീ.



മുംബൈ: ഒരു തീരുമാനം എടുത്താല്‍ അതില്‍ നിന്ന് പിന്തിരിയാത്തവര്‍ നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. അതുപോലെ തന്നെയാണ് ഭക്തിയുടെ കാര്യത്തിലും. ഭക്തി കൂടുതലുളള ചിലര്‍ സാക്ഷാത്കാരം ലഭിക്കുമെന്ന വിശ്വാസത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തതിന്റെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഈ കോവിഡ് കാലത്തും ഭക്തിയുടെ പേരില്‍ വെല്ലുവിളി ഏറ്റെടുത്ത് ദൂരങ്ങള്‍ താണ്ടി 68 കാരിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നുളള 68കാരി ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് സൈക്കിള്‍ ചവിട്ടി പോകാനാണ് തീരുമാനിച്ചത്. ബുള്‍ദാന ജില്ലയില്‍ നിന്നുളള 68കാരി 2200 കിലോമീറ്റര്‍ ദൂരം ലക്ഷ്യമിട്ട് സൈക്കിള്‍ ചവിട്ടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K