14 October, 2020 09:53:03 AM


ക​ന​ത്ത മ​ഴ​: മ​തി​ല്‍ ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ക​ന​ത്ത മ​ഴ​യി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി തെ​ലു​ങ്കാ​ന​യി​ലും അ​യ​ല്‍​സം​സ്ഥാ​ന​മാ​യ ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ക​ന​ത്ത മ​ഴ​യാ​ണ്. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ 12 പേ​ര്‍ മ​രി​ച്ചു.


സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​ക​ളി​ല്‍ പെ​യ്ത മ​ഴ​യി​ല്‍ റോ​ഡു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തേ തുടർന്ന് നഗരത്തിന്‍റെ വിവിധമേഖലകളിൽ ഗ​താ​ഗ​ത ത​ട​സ​മുണ്ടായി. ക​ന​ത്ത മ​ഴ തെ​ല​ങ്കാ​ന​യി​ലെ 14 ജി​ല്ല​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ജ​ന​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഹെ​ദ​രാ​ബാ​ദി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന ഹി​മ​യ​ത്ത് സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് ചൊ​വ്വാ​ഴ്ച രാ​ത്രി തു​റ​ന്ന് വി​ട്ടി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K