14 October, 2020 08:16:15 AM


ആനപ്പുറത്തിരുന്നുള്ള യോഗാഭ്യാസത്തിനിടെ ബാബാ രാംദേവ് താഴെ വീണു: വീഡിയോ വൈറല്‍



ആനയുടെ പുറത്തിരുന്ന് യോഗ അഭ്യസിക്കുന്നതിനിടെ യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു. യോഗയ്ക്കിടെ ആന ഇളകിയതോടെയാണ് രാംദേവ് താഴെ വീണത്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു.

മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുകയായിരുന്നു രാംദേവ്. അതിനിടയിലാണ് സംഭവം ഉണ്ടായത്. വീഴ്ചയില്‍ നിസാര പരിക്കുകള്‍ മാത്രമാണ് രാംദേവിന് പറ്റിയത്. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ടാണ് രാംദേവ് എഴുന്നേറ്റ് വരുന്നത്. ഒക്ടോബര്‍ 12 ന് നടന്ന ഈ യോഗ ക്ലാസിന്‍റെ മറ്റ് ചിത്രങ്ങള്‍ രാംദേവ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K