13 October, 2020 08:09:04 AM


ശ്രീ​നാ​രാ​യ​ണ സ​ർ​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലീ​ഗ്



തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി മു​ബാ​റ​ക് ബാ​ഷ​യെ നി​യ​മി​ച്ച​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി നേ​ടേ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​സ്ലീം ലീ​ഗ്. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ മു​ഖപ്ര​സം​ഗ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​മു​ള്ള​ത്.

വെ​ള്ളാ​പ്പ​ള്ളി സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളെ ദു​രു​പ​യേോാ​ഗം ചൈ​യ്യു​ക​യാ​ണെ​ന്ന് മു​ഖ​പ്ര​സം​ഗം വി​മ​ർ​ശി​ക്കു​ന്നു. മു​ബാ​റ​ക് പാ​ഷ​യ്ക്കെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും മ​റ്റും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ബാ​ലി​ശ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. വെ​ള്ളാ​പ്പ​ള്ളി ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് ഗു​രുനി​ഷേ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ൽ ഉ​റ​ഞ്ഞു കി​ട​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണെ​ന്നും ച​ന്ദ്രി​ക മു​ഖപ്ര​സം​ഗ​ത്തി​ൽ തു​റ​ന്ന​ടി​ക്കു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K