12 October, 2020 10:40:46 AM


'ന​ടി ഖു​ശ്ബു കോ​ണ്‍​ഗ്ര​സ് വി​ട്ട് ബിജെപിയിലേക്ക്': പാര്‍ട്ടിയില്‍ ചര്‍ച്ചയായി വാര്‍ത്തകള്‍



ചെ​ന്നൈ: ന​ടി​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വു​മാ​യ ഖു​ശ്ബു കോ​ണ്‍​ഗ്ര​സ് വി​ട്ടേ​ക്കു​മെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും അ​ഭ്യൂ​ഹം. ന​ടി തി​ങ്ക​ളാ​ഴ്ച ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കു​മെ​ന്ന്ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ പി​ന്തു​ണ​ച്ചു ട്വീ​റ്റ് ചെ​യ്ത​തോ​ടെ ന​ടി കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല. ഹ​ത്ര​സ് യു​വ​തി​ക്കു നീ​തി തേ​ടി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ ഖുശ്ബു പ​ങ്കെ​ടു​ത്തി​രു​ന്നു. കോണ്‍ഗ്രസ് വിടുമെന്ന കാര്യം നേ​ര​ത്തെ ഖു​ശ്ബു നി​ഷേ​ധി​ച്ചി​രു​ന്നുവെങ്കിലും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടി വൃത്തങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K