11 October, 2020 10:06:10 PM


കോട്ടയം ആറുമാനൂര്‍ സ്വദേശി യുവാവ് മലപ്പുറം കുതിരപ്പുഴയില്‍ മുങ്ങിമരിച്ചു



മലപ്പുറം: വണ്ടൂര്‍ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കോട്ടയം ആറുമാനൂര്‍ സ്വദേശി യുവാവ് മുങ്ങിമരിച്ചു. ആറുമാനൂര്‍ പുളിക്കല്‍ ജോസഫിന്റെയും (കുഞ്ഞുമോന്‍ - ജോസ്‌ന ഷട്ടര്‍, വെട്ടിമുകള്‍) ബീന ജോസഫിന്‍റെയും (പിഡബ്ല്യുഡി, കോട്ടയം) മകന്‍ റോഷന്‍ ജോസഫ് (ഉണ്ണി-27) ആണ് മരിച്ചത്. വണ്ടൂരിലെ ധനകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. പാലക്കുണ്ട് ചെക്ക്ഡാമിന് സമീപം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസി ഇല്ലിക്കല്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൂക്കോട്ടുപാടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരന്‍ : രോഹിത് ജോസഫ് (യുകെ) സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K