10 October, 2020 04:49:47 PM


തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് സിപിഐ എംഎല്‍എ അറസ്റ്റില്‍



പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎല്‍എയെ ജയിലിലടച്ചു. ബിഹാറിലെ ബച്ചാര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംല്‍എ അവധേഷ് കുമാറിനെയാണ് 2005ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച്‌ ജയിലിലടച്ചത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ ശനിയാഴ്ചയാണ് എംഎല്‍എ അറസ്റ്റിലാവുന്നത്.


ബെഗുസാരായി സിപിഐയുടെ സെക്രട്ടറിയായ റായ് നല്‍കുന്ന വിവരം അനുസരിച്ച്‌ 2005ന് ശേഷം കോടതി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്നാണ്. അപ്പോള്‍ മുതല്‍ എംഎല്‍എ ഒളിവില്‍പ്പോകുകയും ചെയ്തിരുന്നു. മൂന്ന് തവണ ബിഹാറില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അവധേഷ് കുമാര്‍ കോടതിയില്‍ കീഴടങ്ങിയപ്പോള്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവേക് വിശാലാണ് കസ്റ്റഡിയില്‍ വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്.

തുടര്‍ന്ന് ബിഡിഒ റോസേര സബ്ഡിവിഷനിലെ വിദ്യാപതിനഗര്‍ പോലീസ് സ്റ്റേഷനില്‍ 2005 ഒക്ടോബര്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


അവധേഷ് കുമാറിനെതിരെ കേസെടുത്തതിന് പിന്നാലെ പ്രാദേശിക ഭരണകൂടം സിപിഐ- എല്‍ജെപി പതാകകളും പോസ്റ്ററും ഘടിപ്പിച്ച മഹീന്ദ്ര ജീപ്പ് പിടിച്ചെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് വാറണ്ടും ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ സംഭവങ്ങളില്‍ നിന്നായി 75 ലക്ഷം രൂപയാണ് സിവാന്‍, പൂര്‍ണിയ, അര, സുപൌള്‍, എന്നിവിടങ്ങളില്‍ പിടിച്ചെടുത്തത്. പൂര്‍ണ്ണിയയില്‍ നിന്നാണ് ഏറ്റവുമധികം പണം പിടിച്ചെടുത്തിട്ടുള്ളത്. 40 ലക്ഷം രൂപയാണ് വാഹന പരിശോധനയ്ക്കിടെ ഇവിടെ നിന്ന് പിടികൂടിയത്.


ഇതിനിടെ തന്‍റെ സ്കോര്‍പ്പിയോയില്‍ കൊണ്ടുപോയ പണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളതാണെന്ന് മനോജ് കുമാര്‍ എന്ന കോണ്‍ട്രാക്ടര്‍ അവകാശപ്പെട്ടിരുന്നു. സംഭവത്തില്‍ സണ്ണി കുമാര്‍, ഗുപ്ത, രാജന്‍ കുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. സുപൌള്‍ പോലീ,സ് 8. 47 ലക്ഷം രൂപയും ഏഴ് കാറ്റ്രിഡ്ജുകളും ഒരു തോക്കും പിടികൂടിയിട്ടുണ്ട്. രാജീവ് രഞ്ജന്‍ എന്നയാളുടെ പേരിലുള്ളതാണ് പിടിച്ചെടുത്ത തോക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ രാജീവ് നഗര്‍ സ്വദേശിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K