08 October, 2020 09:10:47 PM


കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി​യും എ​ൽ​ജെ​പി നേ​താ​വു​മാ​യ രാം ​വി​ലാ​സ് പാ​​സ്വാ​ൻ അ​ന്ത​രി​ച്ചു



ദില്ലി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ്  മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.


കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാന്‍. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.


ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാന്‍ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K