07 October, 2020 09:26:27 PM


ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ അതിരമ്പുഴ സ്വദേശി മരിച്ചു



ഏറ്റുമാനൂര്‍: ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാറയിൽ പരേതനായ ജയിംസിന്‍റെ മകൻ സിബി ജയിംസ് (52) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. കങ്ങഴ എം.പി.സി. ഏജൻസിസിലെ ജീവനക്കാരനായ സിബി ജോലി കഴിഞ്ഞ് മടങ്ങും വഴി മാങ്ങാനത്തു വച്ച് ഇടവഴിയിൽ നിന്ന് മെയിൽ റോഡിലേക്ക് വന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു.

മാതാവ്: അതിരമ്പുഴ മണ്ണാർകുന്ന് കുടുംബാംഗം റോസമ്മ. ഭാര്യ: കുടമാളൂർ വടക്കേ കല്ലംപള്ളിയിൽ ലിസി ( ടീച്ചർ, സെന്‍റ് ജോർജ് യു.പി.സ്കൂൾ തോട്ടയ്ക്കാട്), മകൻ: അക്വിൻ (വിദ്യാർത്ഥി , സെന്‍റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ്, പാത്താമുട്ടം). സംസ്കാരം വ്യാഴാഴ്ച നാലിന് അതിരമ്പുഴ മണ്ണാർകുന്ന് സെന്‍റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K