07 October, 2020 04:19:47 PM


മ​ന്ത്രി എം.​എം. മ​ണി​ക്ക് കോ​വി​ഡ് : സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി​ക്ക് കോ​വി​ഡ്. ഇ​ന്നാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​ന്ത്രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​രോ​ടും സ്റ്റാ​ഫി​നോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.


സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന നാ​ലാ​മ​ത്തെ മ​ന്ത്രി​യാ​ണ് എം.​എം. മ​ണി. നേ​ര​ത്തെ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കി​നും ഇ.​പി ജ​യ​രാ​ജ​നും വി.​എ​സ്. സു​നി​ൽ കു​മാ​റി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡി​സ്ചാ​ർ​ജ് ആ​യി. ക​ഴി​ഞ്ഞ​ദി​വ​സം പേ​രാ​വൂ​ർ എം ​എ​ൽ എ ​സ​ണ്ണി ജോ​സ​ഫി​നും ബാ​ലു​ശ്ശേ​രി എം ​എ​ൽ എ ​പു​രു​ഷ​ൻ ക​ട​ലു​ണ്ടി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K