28 September, 2020 12:59:49 PM


നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നല്‍കി ലയണ്‍സ് ക്ലബ്ബ്



മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ  നിർധനരായ വൃക്ക രോഗികൾക്ക് ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറും മുന്‍ പോലീസ് സൂപ്രണ്ടുമായ കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സിറിയക് ജോസഫ് പുന്നത്താനം, കുര്യാച്ചൻ  കോരംകുഴക്കൽ, ടി എസ് ജെയിംസ് തടത്തികുന്നേൽ, മാത്യു കുന്നത്ത്, ജോ പ്രസാദ്  കുളിരാനി, ബെന്നി ജോർജ് ഇല്ലിക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K