27 September, 2020 11:46:23 PM


കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു


K Muralidharan


കോഴിക്കോട്: കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരന്‍ രാജിവച്ചു. രാജി തീരുമാനം അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. സാമൂഹ്യമാധ്യമത്തിലൂടെയാണ് കെ. മുരളീധരന്‍ രാജി തീരുമാനം പുറത്തുവിട്ടത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ദൗത്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ടെന്നും ഒരാള്‍ക്ക് ഒരു പദവി എന്ന ചട്ടം അനുസരിച്ചാണ് രാജിയെന്നും മുരളീധരന്‍ പറഞ്ഞു.


കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കിയതില്‍ മുരളീധരന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളിയുടെ രാജി. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാന്‍ ഇന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍െ്‌റ രാജി. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബെന്നി ബെഹനാന്‍ രാജിവച്ചത്. പകരം എം.എം ഹസന്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് വന്നേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K