25 September, 2020 08:31:01 AM


'സമ്പൂർണ്ണ പരിവർത്തനം'; പഞ്ചകർമ്മ ചികിത്സയുടെ 20-ാം ദിവസം പിന്നിട്ട് അമലപോള്‍




കൊച്ചി: നടി അമലാ പോള്‍ പഞ്ചകര്‍മ്മ ചികിത്സയുടെ അനുഭൂതിയിലാണ്. 28 ദിവസം നീളുന്ന ചികിത്സയുടെ ഇരുപതാം ദിവസം ഇന്‍സ്റ്റാഗ്രാം പേജില്‍ തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. നമ്മുടെ ദ്രുതഗതിയിലുള്ള ജീവിതങ്ങളിലും പാശ്ചാത്യ സ്വാധീനത്തിലും നമ്മുടെ പൂര്‍വികരുടെ നിധികള്‍ക്ക് വില നല്‍കാറില്ലെന്നും പൂര്‍വ്വികര്‍ ബാക്കിവെച്ച ഈ ചികിത്സാ സമ്പ്രദായം തനിക്ക് ഒരു സമ്പൂർണ്ണ പരിവർത്തനമായിരുന്നുവെന്നും നടി പറയുന്നു. 


ശുദ്ധീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഏടായാണ് നടി പഞ്ചകര്‍മ്മയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയയിലൂടെ കടന്നുപോകാൻ വളരെയധികം ആത്മനിയന്ത്രണവും ശക്തിയും ആവശ്യമാണ്. പഞ്ചകർമം എന്ന ഒരു രോഗശമനപ്രക്രിയ ശാരീരികമായും മാനസികമായും തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും അവര്‍ സൂചിപ്പിക്കുന്നു. പഞ്ചകര്‍മ്മചികിത്സാകേന്ദ്രത്തില്‍ നിന്നുള്ള ചിത്രവും അമല പങ്കുവെച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K