16 September, 2020 07:58:35 PM


കോവിഡ് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി കടന്നു



കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി കടന്നു. നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്ന പോക്സോ കേസ് പ്രതിയാണ് മുങ്ങിയത്. മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷണൻ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്സിന്‍റെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞത്. 


കാടാമ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾ റിമാൻഡിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിയാലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയത്. രക്ഷപ്പെട്ട സമയത്ത് കാവി മുണ്ടും ചുവന്ന ഷർട്ടുമായിരുന്നു വേഷം. മുടി നീട്ടി വളർത്തിയിട്ടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K