05 September, 2020 06:03:05 PM


കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്; 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ഇതില്‍ 61 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.തിരുവനന്തപുരത്ത് മിക്ക ഇടങ്ങളിലും രോഗ ബാധയുണ്ട്. ഏറ്റവും ഉയർന്ന രോഗബാധ നിരക്ക് തലസ്ഥാനത്താണ്.  തലസ്ഥാനത്ത് ഇന്ന് 590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  തിരുവനന്തപുരത്ത് അതീവജാഗ്രത ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.


ഇന്ന് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 40,168 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 


കൊല്ലത്ത് കോർപറേഷൻ പരിധിയിൽ കൂടുതൽ രോഗബാധയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്പർക്ക വ്യാപനം കൂടുന്നു. ഇടുക്കി ജില്ലയിൽ 87 ശതമാനം രോഗമുക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകൾ വർദ്ധിപ്പിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേര്‍നന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യും. ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തിക്കും. 33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനമാകും. 800 സര്‍ക്കാര്‍ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K