05 September, 2020 05:34:34 PM


മുണ്ടക്കയം - എരുമേലി സംസ്ഥാന പാതയിൽ ബൈക്കപകടം: യുവാവ് മരിച്ചു



മുണ്ടക്കയം: മുണ്ടക്കയം - എരുമേലി പാതയില്‍ മഞ്ഞളരുവിയില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നിര്‍മാണ തൊഴിലാളിയായ വിഴിക്കിത്തോട് മുതുക്കാട്ടുവയലില്‍ മനോജ് എം. ടി. (38) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മാണം നടക്കുന്ന ഓടയിലേയ്ക്ക് വീഴുകയായിരുന്നു. എതിര്‍ഭാഗത്തു നിന്നും അഞ്ജാത വാഹനത്തിന്‍റെ ടയര്‍ റോഡില്‍ പതിഞ്ഞതായും അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രി വൈകിയാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന മനോജിനെ നാട്ടുകാർ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K