04 September, 2020 07:56:10 PM


കോള്‍ ലിസ്റ്റില്‍ സിനിമാ സംവിധായകനും: 3 മാസത്തിനിടെ അനൂപും ബിനീഷും സംസാരിച്ചത് 76 തവണ



കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേസിലെ പ്രതി അനൂപ് റഹ്‌മാനും ബിനീഷ് കോടിയേരിയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ 76 തവണ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അനൂപിന്‍റെ കോള്‍ ലിസ്റ്റില്‍ 'ഉണ്ട' സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K