03 September, 2020 07:26:03 AM


ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ലങ്ക പ്രീമിയർ ലീഗ് നവംബർ 14 ന് ആരംഭിക്കും



കൊളംബോ: പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗ് ഈ വർഷം നവംബർ 14 ന് ആരംഭിച്ച് ഡിസംബർ 6 ന് അവസാനിക്കും. ഇന്നലെ ശ്രീലങ്ക ക്രിക്കറ്റ് (എ എൽ സി) ആണ് ടൂർണമെന്റിന്റെ തീയതി പ്രഖ്യാപിച്ചത്. നേരത്തെ കഴിഞ്ഞ മാസം 28 ന് ആരംഭിക്കാനിരുന്ന ലങ്കൻ ലീഗ്, പിന്നീട് നീട്ടി വെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.


അഞ്ച് ടീമുകളാണ് പ്രഥമ എഡിഷ‌ൻ ലങ്കൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. കൊളംബോ, കാൻഡി, ഗാലെ, ദാംബുള്ള, ജാഫ്ന എന്നീ നഗരങ്ങൾ ആസ്ഥാനമാക്കിയായിരിക്കും ടീമുകൾ രൂപീകരിക്കുക. മത്സരങ്ങളെല്ലാം നടക്കുക ദാംബുള്ള, കാൻഡി, ഹംബൻറ്റോറ്റ എന്നിവിടങ്ങളിലാകും നടക്കുക.


മികച്ച പ്രതിഫലവും ലങ്ക പ്രീമിയർ ലീഗിൽ താരങ്ങളെ കാത്തിരിക്കുന്നു. ടീമിന്റെ ഐക്കൺ പ്ലേയറാകുന്ന ശ്രീലങ്ക‌ൻ താരത്തിന് 60,000 യു എസ് ഡോളർ സാലറി ക്യാപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മുൻ നിര താരങ്ങൾക്ക് 40000-50000 യു എസ് ഡോളറും, മറ്റ് താരങ്ങൾക്ക് 10000-40000 യു എസ് ഡോളറിനുമിടയ്ക്കായിരിക്കും പ്രതിഫലമെന്നും കരുതപ്പെടുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K