19 August, 2020 11:19:08 AM


സർക്കാരിനെതിരായ വാർത്ത 'ഫേക്ക്' എന്ന് മുദ്ര; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് പിആർഡി



തിരുവനന്തപുരം: മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെ പിടിക്കാൻ ഇറങ്ങിയ സർക്കാരിന്‍റെ പബ്ലിക് റിലേഷൻസ് വകുപ്പിന് സർക്കാർ വിരുദ്ധ വാർത്തകളെല്ലാം 'വ്യാജൻ'. സർക്കാരിനെതിരായ വാർത്തയെ വ്യാജവാർത്തയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പബ്ലിക് റിലേഷൻസ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. സെൻട്രൽ പ്രസിൽ നിന്നു പി.എസ്‌.സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആ​ഗസ്റ്റ് 12ന്​  മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് 'വ്യാജന്‍' എന്ന് മുദ്ര കുത്തപ്പെട്ടത്.


'സ​ർ​ക്കാ​ർ ​സെ​ൻ​ട്ര​ൽ പ്ര​സി​ൽ​നി​ന്ന്​ ര​ഹ​സ്യ ഫ​യ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു' എ​ന്ന തലക്കെട്ടിലായിരുന്നു വാ​ർ​ത്ത. വ​കു​പ്പ്​ അ​ധി​കാ​രി​ക​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പി​ന്‍റെ മ​റ​വി​ൽ​ യ​ഥാ​ർത്ഥ വ​സ്​​തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ്​ 'ഫേ​ക്ക്​ ന്യൂ​സ്​' എ​ന്ന്​ മു​ദ്ര​കു​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക്​ കീ​ഴി​ലെ ​വി​വ​ര പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇതു വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണ് ലഭിച്ച വിശദീകരണം.


ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പിആർഡി പോസ്റ്റ് പിൻവലിച്ചത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പ് ജീവനക്കാരനെതിരെ കേസുമെടുത്തിട്ടുണ്ട്. ഒ​ന്നാം ഗ്രേ​ഡ് ബൈ​ൻ​ഡ​ർ വി.​എ​ൽ. സ​ജി​ക്കെ​തി​രെയാണ് അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ ന​ശി​പ്പി​ച്ച​തി​നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കും കന്റോ​ൺ​മെന്‍റ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. 


സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിന് കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്ന് വിലയിരുത്തുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.


കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്‍റ് കെ പി റജി ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്


"വാർത്തയുടെ പേരിൽ സൈബർ ലോകത്ത് ആക്രമണം രൂക്ഷമായി നിൽക്കുന്നതിനിടെ വാർത്തകൾക്കു ചാപ്പ കുത്തി സർക്കാർ തന്നെ രംഗത്ത്. വാർത്തകൾ വ്യാജമെന്നു മുദ്രയടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ് നേരിട്ട് പ്രചാരണവുമായി ഇറങ്ങുന്നത്. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരിൽ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വാർത്തകൾക്കു 'വ്യാജമുദ്ര' ചാർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ നിഷേധം മാത്രം ആധാരമാക്കിയാണ് മറ്റു സൂക്ഷ്മ പരിശോധനകളൊന്നും കൂടാതെ ഫാക്ട് ചെക്ക് ഡിവിഷൻ വാർത്ത വ്യാജമെന്നു ചാപ്പയടിക്കുന്നത്.


അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ-വകുപ്പ് തലങ്ങളിലെ ഫയൽ നീക്കം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാവണം വ്യാജമുദ്ര ചാർത്തി പ്രചരിപ്പിക്കുന്നത്. രേഖകൾ സഹിതം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാർത്തകൾ പോലും അധികാരി മറിച്ചു പറഞ്ഞതുകൊണ്ടു മാത്രം വ്യാജമാകുന്ന കാലം മാധ്യമങ്ങളുടെ ഗളഹസ്തമല്ലാതെ മറ്റെന്താണ്? കൃത്യമായ വസ്തുതാ പരിശോധനയുടെ അടിസ്ഥാനത്തിൽ വാർത്തയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനു പകരം സർക്കാറിെൻറ പൊതുജന സമ്പർക്ക വകുപ്പ് തന്നെ ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നത് അപ്രഖ്യാപിത സെൻസറിങ് ആയേ കാണാനാവൂ.


അപ്രിയ വാർത്തകളെ തുടർന്നു വ്യക്തിഹത്യ അടക്കം മാധ്യമങ്ങൾക്കു നേരെ അപകീർത്തി പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിടുന്ന സൈബർ പോരാളികൾ സർക്കാർ ചാപ്പയടി ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും ചില 'വ്യാജമുദ്ര'കൾ വൈകാതെ പിൻവലിച്ചു ഫാക്ട് ചെക്ക് ഡിവിഷൻ കൈ കഴുകിയിട്ടുണ്ട്. 'സർക്കാർ െസൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്പെൻഷൻ എന്ന വാർത്തക്കു വ്യാജമുദ്ര ചാർത്തി പ്രചരിപ്പിച്ചതാണു ചൊവ്വാഴ്ച വൈകിേട്ടാടെ ഫാക്ട് ചെക്ക് ഡിവിഷെൻറ ഫേസ്ബുക്ക് പേജിൽനിന്നു നീക്കിയത്. അച്ചടി വകുപ്പ് ഡയറക്ടറുടെ നിഷേധത്തിെൻറ അടിസ്ഥാനത്തിലാണ് വാർത്ത വ്യാജമെന്നു കണ്ടെത്തിയതെന്നായിരുന്നു ബന്ധപ്പെട്ട പി.ആർ.ഡി ഉദ്യോഗസ്ഥെൻറ വിശദീകരണം.


സെൻട്രൽ പ്രസിൽനിന്ന് ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈൻഡർക്കെതിരെ അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണു വാർത്ത വ്യാജമെന്നു മുദ്രകുത്തി പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിനിറങ്ങിയത്. അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കുമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്.


ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിെൻറ മണ്ണിൽ ഇത്തരം മാധ്യമ സെൻസറിങ് അനുവദിക്കാൻ പാടുണ്ടോ എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാർത്തകൾക്കുമേൽ പോലും ഇത്തരം ചാപ്പ കുത്തൽ നടക്കുന്നത് മാധ്യമങ്ങൾക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥെൻറ മാത്രം ബുദ്ധിയിൽ ഉദിച്ചതാണ് ഇൗ ആശയം എന്നു കരുതുക വയ്യ. ഉന്നതതല പിന്തുണയും കൈയൊപ്പും ഉണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങൾക്കു മേൽ ഇങ്ങനെ മെക്കിട്ടു കയറാൻ ഉദ്യോഗസ്ഥർ തയാറാവൂ. മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർക്കശ നടപടിക്ക് സർക്കാർ തയാറാവേണ്ടതുണ്ട്.


സമൂഹത്തിൽ ഭിന്നിപ്പ്​ ഉണ്ടാക്കാൻ ബോധപൂർവം വാർത്തകൾ പടച്ചുണ്ടാക്കുകയും പ്രചാരണം നടത്തുകയും ​െചയ്യുന്നതു കണ്ടെത്തി തടയാൻ വ്യവസ്​ഥാപിത സംവിധാനങ്ങളിലൂടെ ശ്രമം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്​ ആരും എതിരല്ല. അതിനു പകരം ഭരണസംവിധാനങ്ങളിലെ പാളിച്ചകൾ റി​േപ്പാർട്ട്​ ചെയ്യുന്നതിനെ വ്യാജവാർത്ത എന്നു ചാപ്പ കുത്തി തടയിടാൻ ശ്രമിക്കുന്നത്​ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്​ ഇടാൻ തന്നെയാണ്​. സൈബർ പോരിടങ്ങൾക്ക്​ സർക്കാർ തന്നെ കോപ്പുകൾ ഒരുക്കി കൊടുക്കുന്ന നടപടി. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്നെണീക്കേണ്ടതുണ്ട്​."


https://www.facebook.com/reji.kp.92/posts/3012386308889894




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K