10 August, 2020 06:06:21 PM


കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്: 7 മരണം; 956 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി. 7 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 956 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 106 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 73 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.


ഇന്നത്തെ കോവിഡ് രോഗികളുടെ കണക്ക് ജില്ല തിരിച്ച് - തിരുവനന്തപുരം 200, കൊല്ലം 41,  പത്തനംതിട്ട 4 , ആലപ്പുഴ 30, കോട്ടയം 40 ,  ഇടുക്കി 10 , എറണാകുളം 101, തൃശൂർ 40, മലപ്പുറം 255, പാലക്കാട്‌ 147, കോഴിക്കോട് 66, കണ്ണൂർ 63, വയനാട് 33, കാസർഗോഡ് 146



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K