10 August, 2020 04:49:14 PM


ട്രയിന്‍ യാത്രയ്ക്കിടെ കാണാതായ പഴ്സ് കിട്ടി; 14 വര്‍ഷങ്ങള്‍ക്ക് ശേഷം



മുംബൈ: 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നഷ്ടമായ പഴ്സ് തിരികെ കിട്ടി. ഹേമന്ദ് പാഡല്‍ക്കര്‍ എന്നയാള്‍ക്കാണ് ഇന്നലെ റെയില്‍വേ പൊലീസിന്‍റെ അപ്രതീക്ഷിത സന്ദേശം എത്തിയത്. 900 രൂപ അടക്കം 2006ലാണ് പഴ്സ് കാണാതായത്. ഛത്രപത്രി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയിലായിരുന്നു പഴ്സ് കളഞ്ഞുപോയത്. 


കാണാതായ പഴ്സിനേക്കുറിച്ച്‌ ഏറെക്കുറെ മറന്നിരുന്ന ഹേമന്ദിനെ അമ്പരപ്പിച്ചായിരുന്നു ഇന്നലെ പൊലീസിന്‍റെ സന്ദേശമെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പഴ്സ് കിട്ടിയെന്നത് അറിയിച്ച്‌ റെയില്‍വേ പൊലീസിന്‍റെ സന്ദേശമെത്തുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനേ തുടര്‍ന്ന് ഇത് വാങ്ങിക്കാനായി എത്താന്‍ ഹേമന്ദിന് സാധിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K