10 August, 2020 02:45:27 PM


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; യു.എ.പി.എ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി



കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. എൻ.ഐ.എ സംഘം ഹാജരാക്കിയ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്ത് കേസ് ഭീകര പ്രവർത്തനത്തിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. സ്വപ്ന സുരേഷ് സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. യു.എ.പി.എ.അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നുമായിരുന്നു സ്വപ്നയുടെ വാദം. ഇതേത്തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ എൻ.ഐ.എ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമാണ് സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K