09 August, 2020 10:49:38 AM


കോട്ടയത്ത് ഗതാഗതം തടസപ്പെട്ട റോഡുകളും. പോകാവുന്ന പകരം റൂട്ടുകളും



കോട്ടയം: ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും.

1. ആലപ്പുഴ-ചങ്ങനാശേരി റോഡ് പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)
2.കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം (വാഹനങ്ങള്‍ ആലുംമൂട്ടില്‍നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം.)
3.പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍. (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം)
4. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍. (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)
5. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍. (വാഹനങ്ങള്‍ അയര്‍കുന്നത്തുനിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)
6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)
7. തലയോലപ്പറമ്പ്-വൈക്കം റോഡില്‍ വടയാര്‍. (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K