06 August, 2020 06:38:20 PM


ഭക്ഷണം കഴിക്കവെ അസ്വസ്ഥത പ്രകടിപ്പിച്ച ഒമ്പതുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു



കുറുപ്പന്തറ: ഒമ്പത് വയസുകാരന്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതിനെതുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പന്തറയിലെ വ്യാപാരിയായ മാഞ്ഞൂര്‍ സ്വദേശി വിനോദിന്‍റെയും  മാഞ്ഞൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിനി സന്ധ്യയുടെയും മകന്‍ ശ്രീഹരി (9) ആണ് മരിച്ചത്.


അസുഖത്തെതുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാഞ്ഞൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി മരുന്ന് വാങ്ങി മടങ്ങിയതാണ്. വൈകിട്ട് ഭക്ഷണ കഴിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ തന്നെ കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കുശേഷം വിട്ടുകൊടുക്കും. മേമ്മുറി കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന സന്ധ്യയ്ക്കും വിനോദിനും ശ്രീഹരിയെകൂടാതെ ഒരു വയസുള്ള ഒരു കുട്ടി കൂടിയുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K