05 August, 2020 04:36:08 PM


നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു



നിലമ്പൂര്‍: ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പിന്നാലെ നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K