02 August, 2020 11:40:24 AM


പാലാ മുരിക്കുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാത ജഡം കണ്ടെത്തി



പാലാ : മുരിക്കുമ്പുഴയിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാത ജഡം കണ്ടെത്തി. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം വിവരമറിയിച്ചതനുസരിച്ച് ഇന്‍സ്പെക്ടര്‍ അനൂപ് ജോസിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മരിച്ചത് തമിഴ്നാട് സ്വദേശിയാണെന്നാണ് കരുതുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K