30 July, 2020 06:11:56 PM


ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് 506 പേര്‍ക്ക് കോവിഡ്; 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



തിരുവനനന്തപുരം : സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള ഫലങ്ങളാണ് പുറത്തുവിട്ടത്. രണ്ട് മരണങ്ങളുണ്ടായി. ഇന്ന് 375 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29. വിദേശത്തുനിന്ന് 31 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്‍. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.


കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (71), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ്‌ മരിച്ചത്. രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന 742 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 21533 സാമ്ബിളുകള്‍ പരിശോധിച്ചു.



പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തൃശൂര്‍ 83 , തിരുവനന്തപുരം 70 , പത്തനംതിട്ട 59 , ആലപ്പുഴ 55 , കോഴിക്കോട് 42 , കണ്ണൂര്‍ 39 , എറണാകുളം 34 , മലപ്പുറം 32 , കോട്ടയം 29 , കാസറഗോഡ് 28 , കൊല്ലം 22 , ഇടുക്കി 6 , പാലക്കാട് 4 , വയനാട് 3.


നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 220 , കൊല്ലം 83 , പത്തനംതിട്ട 81 , എറണാകുളം 69 , തൃശൂര്‍ 68 , കോട്ടയം 49 , കണ്ണൂര്‍ 47 , പാലക്കാട് 36 , ഇടുക്കി 31 , ആലപ്പുഴ 20 , വയനാട് 17 , മലപ്പുറം 12 , കോഴിക്കോട് 5 , കാസറഗോഡ് 4 .


അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവാദം. കളക്ടറാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഒറ്റയ്ക്ക് കഴിയാന്‍ മുറിയും ടോയ്‌ലറ്റ് സംവിധാനങ്ങളും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K