30 July, 2020 09:30:57 AM


മീനച്ചിലാര്‍ കരകവിയുന്നു: കോട്ടയം പ്രളയഭീഷണിയില്‍; കണ്‍ട്രോള്‍ റൂം തുറന്നു



കോ​ട്ട​യം: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ക​ന​ത്ത മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. മീ​നി​ച്ചി​ലാ​റ്റി​ലെ ജ​ന​നി​ര​പ്പ് ഉ​യ​ർ​ന്ന​തും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തും ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 52 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ തു​റ​ന്ന​താ​യും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.


ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ​രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് കോ​ട്ട​യം ക​ള​ക്ട്രേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K