28 July, 2020 06:30:03 PM


കേരളത്തിൽ ഇ​ന്ന് 1167 പേ​ർ​ക്ക് കോ​വി​ഡ്; 888 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, നാ​ല് മ​ര​ണം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ആ​ശ​ങ്ക ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് 1167 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 888 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ർ​ക്ക രോ​ഗി​ക​ളി​ൽ 55 പേ​രു​ടേ​യും രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 122 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 96 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് നാ​ല് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. 

തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. നാ​ല് ജി​ല്ല​ക​ളി​ലും ഇ​ന്ന് 100 ന് ​മു​ക​ളി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ 20896 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

കോ​വി​ഡ് പോ​സ്റ്റീ​വ് ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം- 227, കോ​ട്ട​യം- 118, മ​ല​പ്പു​റം- 112, തൃ​ശൂ​ർ- 109, കൊ​ല്ലം- 95, പാ​ല​ക്കാ​ട്- 86, ആ​ല​പ്പു​ഴ- 84, എ​റ​ണാ​കു​ളം- 70, കോ​ഴി​ക്കോ​ട്- 67, പ​ത്ത​നം​തി​ട്ട- 63, വ​യ​നാ​ട്- 53, ക​ണ്ണൂ​ർ- 43, കാ​സ​ർ​ഗോ​ഡ്- 38, ഇ​ടു​ക്കി- 7.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K