27 July, 2020 06:35:30 PM


സംസ്ഥാനത്ത് ഇന്നു 702 പേർക്കു കോവിഡ്; 483 സമ്പർക്കത്തിലൂടെ പേർക്കു രോഗം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ ഇന്നു രോഗമുക്തി നേടി. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 483 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 35 പേരുടെ ഉറവിടം അറിയില്ല.  സംസ്ഥാനത്തു കോവിഡ് ബാധിച്ചു രണ്ടു പേരുടെ മരണം ഇന്നു സ്ഥിരീകരിച്ചു.


ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കാേട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂർ 40, കണ്ണൂർ 38, കാസർഗോഡ് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട, വയനാട് 17, എറണാകുളം 15.


സംസ്ഥാനത്തു ഇതുവരെ 19727 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 10,054 പേർ രോഗമുക്തി നേടി. 9611 പേരാണ് നിലവിൽ  ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് ആകെ 435 ഹോട്ട് സ്പോട്ടുകളാണ് നിലവുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K