25 July, 2020 06:51:49 PM


ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കൂട്ടിക്കല്‍ സ്വദേശിയായ യുവാവ് മരിച്ചു



പാലാ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു കൂട്ടിക്കല്‍ സ്വദേശിയായ യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവെയിലുണ്ടായ അപകടത്തില്‍ കൂട്ടിക്കല്‍ പ്ലാപ്പളളി ആറേക്കര്‍ കോളനിയില്‍ ഉഷയുടെ മകന്‍ സെബിന്‍ (24) ആണ് മരിച്ചത്. ചേര്‍പ്പുങ്കല്‍ ചിറക്കല്‍ പാലത്തിനു സമീപം ശനിയാഴ്ച  രാവിലെ 8.30ഓടെയായിരുന്നു അപകടം.


ഗുരുതരമായി പരിക്കേറ്റ കൂട്ടിക്കല്‍ ഇളങ്കാട് സ്വദേശി സിയാദിനെ കോട്ടയം മെഡിക്കല്‍ കോളജിലും, മുത്തോലി ബജാജ് ഷോറൂമിലെ ജീവനക്കാരായ ജയകുമാര്‍, ടോജി എന്നിവരെ സമീപത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. സെബിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K