15 July, 2020 01:53:15 PM


ശിവശങ്കറിന് വാടകയ്ക്ക് ഫ്ളാറ്റ്; മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയും വിവാദത്തില്‍



തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കറിന് കൂടുതല്‍ കുരുക്കുകള്‍ സമ്മാനിച്ച് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ വെളിപ്പെടുത്തലും. സ്വപ്നയുമായി ശിവശങ്കറിന്റെ ബന്ധം കുടുതല്‍ വ്യക്തമാകുന്ന രീതിയില്‍ ഭര്‍ത്താവിന് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു കൊടുത്തതിന്റെ വിവരമാണ് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലേ അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.


വെളിപ്പെടുത്തല്‍ കേസിലെ ഒത്താശകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായിരിക്കുകയാണ്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും ജയചന്ദ്രന്‍ എന്ന സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായുമാണ് വെളിപ്പെടുത്തല്‍. സ്വപ്നയുടെ ഭര്‍ത്താവിന് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നതിന്റെ സൂചന നേര​​ത്തേ കസ്റ്റംസിന് ലഭിച്ചിരുന്നു.


സെക്രട്ടേറിയറ്റ് ജീവനക്കാരനായ അരുണ്‍ എന്നയാള്‍ ശിവശങ്കറിന്റെ പേര് പറഞ്ഞ് ഫ്ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഫ്ളാറ്റിന്റെ കരാറുകാരന്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കറിന്റെ പേരിലാണെന്നും എല്ലാറ്റിനും രേഖയുണ്ടെന്നും അരുണ്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികളുമായും അടുപ്പമുണ്ടെന്ന് നേരത്തേ എം. ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഔദ്യോഗിക പരിചയമാണ് സൗഹൃദമായതെന്നാണ് ശിവശങ്കരന്‍ നല്‍കിയിരിക്കുന്ന മൊഴി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K