14 July, 2020 11:04:29 AM


കോട്ടയം മെഡിക്കൽ കോളേജിൽ അജ്ഞാത നിലവിളി ശബ്ദം: ഭയന്നുവിറച്ച് ജീവനക്കാര്‍



കോട്ടയം: മെഡിക്കൽ കോളേജിൽ കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ധരാത്രിയില്‍ കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. വിജനമായ കെട്ടിടത്തിൽ നിന്നും എന്നെ രക്ഷിക്കണേ എന്നു ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേൾക്കുന്നതത്രേ. ഗൈനക്കോളജി ഒ.പിയിൽ നിന്നും രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേട്ട് പരിശോധിക്കാൻ ചെന്നപ്പോഴൊന്നും ആരെയും കാണാനായില്ലെന്നും പറയുന്നു. ഇതോടെ ആളുകൾ ഈ ഭാഗത്തേക്ക് പോകാൻ ഭയക്കുകയാണ്.


പരാതി ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഞായറാഴ്ചയും സമാന സംഭവം നടന്നു. വൈകീട്ട് ഒ.പി പൂട്ടാൻ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനുട്ട് ശ്രമിച്ചിട്ടും പൂട്ടാനായില്ലെന്നതും ഭയം ഇരട്ടിക്കാന്‍ കാരണമായി. വളരെ ശ്രമപ്പെട്ടാണ് അവസാനം വാതിൽ പൂട്ടിയത്. മൂന്ന് വര്‍ഷം മുമ്പ് ഗൈനക്കോളജി വിഭാഗത്തിന്‍റെ മുകളിലെ നിലയില്‍നിന്നും ഒരു ഗര്‍ഭിണി താഴേക്ക് ചാടി മരിച്ചിരുന്നുവെന്നും അതിനുശേഷമാണ് ഈ നിലവിളി കേട്ടുതുടങ്ങിയതെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സംഭവത്തിന്‍റെ ആധികാരികത കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K