13 July, 2020 11:01:09 PM


കോവി‍ഡ് ചികിത്സയിലിരിക്കെ മരിച്ച വയോധികന് രോഗം ഇല്ലെന്ന് റിപ്പോര്‍ട്ട്




കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവി‍ഡ് ചികിത്സയിലിരിക്കെ മരിച്ച വയോധികന് വൈറസ് ബാധ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇടക്കുന്നം പീടികയിൽ അബ്ദുൽ സലാ(72)മിനാണ് മരണശേഷം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയത്. മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.


ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 48 പേർ പ്രഥമ സമ്പർക്ക പട്ടികയിലുണ്ട്. അവർ നിരീക്ഷണത്തിലാണ്. മകന്‍റെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K