13 July, 2020 04:56:39 PM


കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു



കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരുന്ന ഇടക്കുന്നം സ്വദേശി മരിച്ചു. ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ പാറത്തോട് പീഡികയിൽ അബ്ദുൽ സലാം (71) ആണ് മരിച്ചത്.  അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


ഓട്ടോ ഡ്രൈവറായിരുന്നു. 48 പേർ പ്രഥമ സമ്പർക്ക പട്ടികയിലുണ്ട്. അവർ നിരീക്ഷണത്തിലാണ്. മകന്‍റെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. അബ്ദുൽ സലാമിന്‍റെ സ്രവം വീണ്ടും പരിശോധിക്കും. പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടു നൽകുകയുള്ളൂ. സ്രവം പരിശോധനക്കായി സാമ്പിൾ ആലപ്പുഴ മെഡിക്കൽ കോളജ് വൈറോളജിക്കൽ ലാബിലേക്ക് അയച്ചു. മുൻപ് ഇടക്കുന്നം കണ്ടെയിൻമെൻ്റ് സോണല്ലാത്തതിനാലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിനാലും പോസിറ്റീവ് ഒന്നുകൂടി കൺഫോം ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K