13 July, 2020 09:46:41 AM


പാലാ നഗരസഭയിലെ ജീവനക്കാരന് കോവിഡ്: സമ്പർക്കപ്പട്ടിക വിപുലം; പാലാ നഗരം ആശങ്കയിൽ

- സുനിൽ പാലാ



പാലാ: നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലാ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയിൽ ഉണ്ടായിരുന്നു. ജീവനക്കാരൻ  ക്വാറൻ്റൈയിൻ കേന്ദ്രവുമായി  ബന്ധപ്പെട്ടും സേവനമനുഷ്ഠിച്ചിരുന്നു . ജീവനക്കാരൻ്റെ സമ്പർക്ക പട്ടിക വിപുലമെന്ന് സൂചന. നഗരസഭാ ഓഫീസും പരിസരവും ഉടൻ ശുചീകരിക്കും. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന്  നഗരസഭാ  അധികാരികൾ.


പനിയും ജലദോഷവും മൂലം അവധിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സ്രവപരിശോധനക്ക് ഇയാളെ വിധേയനാക്കിയത്. ആരോഗ്യ വകുപ്പ് അധികാരികൾ വിഷയത്തിൽ ഇടപെടിട്ടുണ്ട്. അവരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പാലാ നഗരസഭാ കാര്യാലയം അടച്ചിടേണ്ടി വന്നേക്കാമെന്നും ചില കൗൺസിലർമാർ പറയുന്നു. സംഭവത്തെ തുടർന്ന് നഗരസഭാ കാര്യാലയം താൽക്കാലികമായി അടച്ചു.


ആരോഗ്യവിഭാഗം പ്രവർത്തകർ ഇന്ന് കാര്യാലയം അണുവിമുക്തമാക്കി. നഗരസഭയിലെ ക്വാറന്റീൻ കേന്ദ്രവുമായി ബന്ധപ്പെട്ട് ജീവനക്കാരൻ  സേവനമനുഷ്ഠിച്ചിരുന്നു. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു. ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. നഗരസഭയിലെ കൗൺസിലർമാർ അടക്കമുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ഫലം വരുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K