12 July, 2020 10:26:26 PM


മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് "സ്വപ്ന": ബിന്ദു കൃഷ്ണക്കെതിരെ പരാതി



കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ്  പി എ മുഹമ്മദ് റിയാസിന്‍റെയും വിവാഹത്തില്‍ സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുത്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. പ്രമുഖ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്തും മറ്റൊരു  യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരിലുമാണ് ഡി.വൈ.എഫ്.ഐ പരാതി നൽകിയത്.    


മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ  ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്,   സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. ഈ ചിത്രം വാട്‍സ്ആപ്പ്  വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നൽകുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K