09 July, 2020 08:35:52 PM


വൈക്കം കല്ലറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു



വൈക്കം: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കല്ലറയില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു. കല്ലറ ചിറയിൽ ജയിംസ് - ജസി ദമ്പതികളുടെ മകനും സെന്‍റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ ആൽബിൻ ജയിംസ് (15) ആണ് മണിയംതുരുത്ത് തോട്ടിൽ മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ട് നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K