09 July, 2020 09:20:13 AM


ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ ഗുണ്ടാ ആക്രമണം; ഹോട്ടല്‍ തല്ലിതകര്‍ത്തു



ഏറ്റുമാനൂര്‍: വെട്ടിമുകളില്‍ ഗുണ്ടാ ആക്രമണം. കഴിഞ്ഞ രാത്രി പത്തര മണിയോടെ സംഘം ചേര്‍ന്നെത്തിയ ആളുകള്‍ പ്രദേശത്തെ ഹോട്ടല്‍ തല്ലിതകര്‍ത്തു. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ ഒരാളുമായി ഹോട്ടലുടമ വാക്കേറ്റമുണ്ടായി എന്നും അതിനെതുടര്‍ന്നുള്ള പകയായിരിക്കാം സംഭവത്തിന് കാരണമെന്നും പോലീസ് പറയുന്നു. വെട്ടിമുകളിലെ കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയാക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേ‍ഷിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K