09 July, 2020 12:16:12 AM


മൂന്നാഴ്ചക്കുളളില്‍ മുണ്ടക്കയത്ത് കൊലപാതകങ്ങള്‍ രണ്ട്; അനാഥമായത് മൂന്നു കുടുംബം



മുണ്ടക്കയം: കഴിഞ്ഞ മൂന്നാഴ്ചക്കുളളില്‍ മുണ്ടക്കയത്ത് മൂന്നു കുടുംബങ്ങളെ അനാഥമാക്കി രണ്ടു കൊലപാതകങ്ങള്‍. ചൊവ്വാഴ്ച രാത്രി കരിനിലത്ത്  വാക്കേറ്റത്തെ തുടര്‍ന്നാണ്  മുണ്ടക്കയം ബൈപ്പാസ് റോഡില്‍ പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപെട്ടതെങ്കില്‍  കഴിഞ്ഞ മൂന്നാഴ്ച മുമ്പ് മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളി സാബു(54)ണ് അയല്‍വാസിയുടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. 


ആദര്‍ശിന്‍റെ വേര്‍പാടില്‍ ഭാര്യയും പിഞ്ചു കുഞ്ഞും അനാഥമായെങ്കില്‍  സാബുവിന്റെ വേര്‍പാടില്‍ രണ്ടുപെണ്‍മക്കളും ഭാര്യയുമാണ് അനാഥമായത്. ഒപ്പം സാബുവിനെ കൊലപ്പെടുത്തിയ അയല്‍വാസി നാണപ്പന്‍ ബിജുവിനും രണ്ടു പെണ്‍മക്കളും ഭാര്യയും അനാഥമായി. ഇവരെയെല്ലാം ആശ്രയിച്ചു കഴിഞ്ഞു വന്ന കുടുംബം ഇന്നു ജീവിതത്തില്‍ ഏറെ കഷ്ടതയനുഭവിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K