07 July, 2020 06:10:02 PM


ശിവശങ്കറിന്‍റെ ഐ.ടി സെക്രട്ടറി സ്ഥാനവും തെറിച്ചു; പകരം മുഹമ്മദ് വൈ. സഫറുള്ള



തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട എം ശിവശങ്കിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പുതിയ ഐ ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ സർക്കാർ നീക്കിയത്.


മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം സർക്കാരിനെ വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്വർണക്കടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന വിവാദമാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.  നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ.


ചീഫ് സെക്രട്ടറിയും ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവശങ്കറിനെ നീക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായതെന്നാണ് സൂചന. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ  ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K