03 May, 2016 11:18:10 PM


മാറിടങ്ങളും തുടകളും ഇനി പ്രദര്‍ശിപ്പിക്കാനില്ലെന്ന് ഹന്‍സിക


മാറിടങ്ങളും തുടകളും വെറുതെ  പ്രദര്‍ശിപ്പിക്കാന്‍ ഇനി തനിക്കാവില്ലെന്ന തീരുമാനത്തിലാണ് ഹന്‍സിക. പഴയതുപോലെ കാശ് മോഹിച്ച്‌ അനാവശ്യമായ വേഷങ്ങളും കിട്ടുന്ന പടങ്ങളുമെല്ലാം സ്വീകരിക്കാതെ, നല്ല വേഷങ്ങള്‍ സെലക്‌ട് ചെയ്‌ത് അഭിനയിക്കാനാണ്‌ ഹന്‍സിക മോത്വാനിയുടെ തീരുമാനം.

പോക്രി രാജ, ഉയിരേ ഉയിരേ, ഒരു ഹിന്ദി പടത്തിന്റെ റീമേക്ക്‌ എന്നിവ കൈവശമുള്ള ഹന്‍സിക ശരിക്കും വ്യായാമം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. താന്‍ അഭിനയിച്ച പടങ്ങള്‍ എല്ലാം റിലീസായിക്കഴിഞ്ഞുവെന്നും ഇനി  ലക്ഷ്യം രജനി, കമല്‍, അജിത്‌, വിക്രം എന്നിവരോടൊപ്പം അഭിനയിക്കണമെന്നതാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സിക പറഞ്ഞു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പയ്യന്‍ തന്നെ ജീവനിലുപരി സ്‌നേഹിച്ചിരുന്നുവെന്നും അതിനുശേഷം ആരും തന്നെ പ്രണയിക്കുന്നതായി പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പുരുഷന്മാരുമായി സൗഹൃദങ്ങളില്ലെന്നും ഹന്‍സിക ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.8K