05 July, 2020 12:08:53 PM


കോട്ടയം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു


കോട്ടയം:  കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. പൂവൻതുരുത്ത്  ലാവണ്യത്തിൽ മധു ( 45 ) വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. വീട്ടിൽ എത്തി ക്വാറീനിൽ കഴിയുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K