03 July, 2020 06:10:52 PM


മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു



മലപ്പുറം : മലേഷ്യയില്‍ നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി റാഷിദ് (35) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്നു ഇന്നു വൈകിട്ട് മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 15ന് തിരിച്ചെത്തിയ യുവാവിനെ നേരത്തെ കോവി‍ഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K