01 July, 2020 09:52:29 AM


വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞ് വാ​ത​കചോ​ർ​ച്ച; ഡ്രൈവറെ രക്ഷപെടുത്തി



മലപ്പുറം: ദേശീയപാതയിൽ വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​റ​മു​ഖ സ്വാ​മി​യെ (38) പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​റ​യെ പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കാ​പ്സ്യൂ​ൾ ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്നും നി​ന്ന് വാ​ത​കം മ​റ്റൊ​രു ടാ​ങ്ക​റി​ലേ​ക്ക് മാ​റ്റു​കയാണ്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K