01 July, 2020 04:28:39 AM


​ട്രംപി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ഇ​റാ​ന് തി​രി​ച്ച​ടി: ഇന്റർപോളിന്റെ സഹായം ലഭിക്കില്ല

പാ​രീ​സ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ന് തി​രി​ച്ച​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന ഇ​റാ​ന്‍റെ ആ​വ​ശ്യം ആ​ഗോ​ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ ത​ള്ളി. 
ഇ​റാ​ൻ ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ട്രം​പി​നും ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന 30 പേ​ർ​ക്കു​മെ​തി​രെ ഇ​റാ​ൻ അ​റ​സ്റ്റ് വാ​റ​ണ്ട് ഇ​റ​ക്കി​യ​ത്. 


പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞാ​ലും ട്രം​പി​നെ​തി​രാ​യ കേ​സ് തു​ട​രു​മെ​ന്നാ​ണ് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. അ​തി​നാ​ൽ, കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് ട്രം​പി​ന് അ​യ​ക്ക​ണ​മെ​ന്നും പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ന്‍റ​ർ​പോ​ളി​നോ​ട് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. 


എ​ന്നാ​ൽ രാ​ഷ്ട്രീ​യ- സൈ​നി​ക- മ​ത​പ​ര- വം​ശീ​യ ഇ​ട​പെ​ട​ലു​ക​ളു​ള്ള​തോ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​റി​ല്ലെ​ന്ന് ഇ​ന്‍റ​ർ​പോ​ൾ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K